സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ റെജിസ്റ്റർ ചെയ്യാൻ കഴിയൂ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഈ പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. ആദ്യം മൂന്ന് നഗരങ്ങളിൽ നടപ്പിലാക്കി പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
സാധാരണ ഓട്ടോറിക്ഷയേക്കാൾ അധികവില ഉള്ളതിനാൽ ഇവയ്ക്ക് സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കുന്നുണ്ട്. പെട്രോൾ പമ്പുകൾ പോലെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെയും സർക്കാർ തീരുമാനിച്ചു. ഒരു ചാര്‍ജിങ് സ്റ്റേഷന് ഏതാണ്ട് മൂന്ന് സെന്റ് സ്ഥലമാണ് ആവശ്യം വരുക.
ഇന്ധനവാഹനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ സർക്കാർ ആവശ്യങ്ങൾക്കും വൈദ്യുത വാഹനങ്ങളായിരിക്കും വാങ്ങുക.