കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടിയെന്ന കോയമ്പത്തൂർ സ്വദേശി ത്യാഗരാജന്റെ പരാതിയിൽ സോളാർ തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രതി സരിത നായർക്ക് മൂന്ന് വർഷം തടവും ഒപ്പം പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. കോയമ്പത്തൂർ കോടതിയാണ് സരിതയ്ക്കുള്ള ശിക്ഷ വിധിച്ചത്.
ഇതേ കേസിൽ സരിതയുടെ മുൻ ഭർത്താവായ ബിജു രാധാകൃഷ്ണനും, മൂന്ന് വർഷം തടവും, പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. സോളാർ കേസിലും സരിതയുടെ കൂട്ടുപ്രതിയാണി ബിജു. ഇവർക്കെതിരെയുള്ള സമാന പരാതികൾ കോടതിയുടെ പരിഗണനയിലുണ്ട്.