കൈയ്യിൽ സൂക്ഷക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധി നിശ്ചയിക്കാനും, കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം സൂക്ഷിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് അത് സർക്കാരിനോട് വെളിപ്പെടുത്തി, നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഇതിനുള്ള നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണം കൊണ്ട് കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തടയാനായി ധനകാര്യ വകുപ്പും, റവന്യു വകുപ്പും സംയുക്തമായി തയ്യാറാക്കിയ പദ്ധതിയാണ് ഇതെന്നാണ് വിവരം.
നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്നവര്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയാകും, എന്നാൽ പദ്ധതി കാലാവധി കഴിഞ്ഞ ശേഷം കണ്ടുകെട്ടുന്ന അധിക സ്വര്‍ണ്ണത്തിന് ഭീമമായ പിഴ ചുമത്തും. വിവാഹിതരായ സ്ത്രീകൾക്ക് നിശ്ചിത അളവ് വരെ സ്വര്‍ണം സൂക്ഷിക്കാന്‍ അനുവതി ഉണ്ടായിരിക്കും.