പാകിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീ പിടിച്ച് 65 ആൾക്ക് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കറാച്ചില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന തെസ്ഗാം ട്രെയിനാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. പഞ്ചാബ് പ്രവശ്യയിലുള്ള ലിയാകത്പൂരിലാണ് സംഭവം നടന്നത്.
തെസ്ഗാം എക്സ്പ്രസ് ട്രെയിനിലെ പൻട്രിയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. മൂന്ന് ബോഗികളിലേക്ക് തീ പടർന്നതോടെ രക്ഷപ്പെടാൻ വേണ്ടി ട്രെയിനില്‍ നിന്നും ചാടിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് അറിയിച്ചു.