പാലാരിവട്ടം മേൽപ്പാലം അഴിമതി കേസില്‍ ആദ്യ നാലു പ്രതികളിൽ മൂന്നാം പ്രതി ഒഴികെയുള്ളവരുടെ റിമാൻഡ് കാലാവധി നീട്ടി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ളയുള്ള മൂന്ന് പ്രതികളുടെ റിമാന്റ് കാലാവധിയാണ് ഈ മാസം 14 വരെ നീട്ടിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.
അതേസമയം അറസ്റ്റ് ചെയ്ത് 60 ദിവസങ്ങൾ പിന്നിട്ട സ്ഥിതിക്ക് സ്വാഭാവിക ജാമ്യം വേണമെന്ന പ്രതികളുടെ ആവശ്യത്തിന്മേൽ ഉള്ള ഹർജിയിന്മേൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.