അനിൽ രാധാകൃഷ്ണ മേനോന്റെ സിനിമകളിൽ അഭിനയിക്കില്ല എന്ന് ബിനീഷ്

0
659

അനിൽ രാധാകൃഷ്ണ മേനോനും, ബിനീഷ് ബാസ്‌റ്റ്യനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു. ഫെഫ്ക വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചത്. എന്നാൽ ചർച്ചയ്ക്ക് ശേഷം സംവിധായകൻ ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ അനിൽ രാധാകൃഷ്ണ മേനോന്റെ സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ ചെയ്യുമോ എന്നുള്ള ചോദ്യത്തിന് ഇല്ല എന്നാണ് ബിനീഷ് മറുപടി നൽകിയത്. അപ്പോൾ പരിഹരിച്ചില്ലേ എന്ന ചോദ്യത്തിന് അതൊരു മെന്റൽ ബ്ലോക്ക് അല്ലേ എന്നാണ് ബി. ഉണ്ണികൃഷ്ണൻ മറുപടി പറഞ്ഞത്.

പാസ്സ്പോർട്ട് നടപടികൾക്ക് വേണ്ടി ഹാജരേകേണ്ടതിനാൽ, അനിൽ രാധാകൃഷ്ണ മേനോനെ കെട്ടിപ്പിടിച്ച ശേഷമാണ് ബിനീഷ് ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here