പാലാരിവട്ടം പാലം അഴിമതികേസില്‍ റിമാന്‍ഡിലായിരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന സൂരജ് അടക്കമുള്ള പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആര്‍.ഡി.എസ് പ്രോജക്‌റ്റ്സ് എം.ഡി സുമിത് ഗോയല്‍, രണ്ടാം പ്രതി കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്‌ജസ് ഡെവലപ്മന്റ് കോര്‍പ്പറേഷന്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജർ എം.ടി തങ്കച്ചന്‍, നാലാം പ്രതി ടി.ഒ സൂരജ് എന്നിവര്‍ക്ക് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായുള്ള ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തോളമായി പ്രതികൾ തടവിലായിരുന്നു. തെളിവ് നശിപ്പിക്കില്ലെന്നും, അന്വേഷണവുമായി തുടര്‍ന്നും സഹകരിക്കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മൂന്നാം പ്രതി കിറ്റ്കോ ജോയിന്‍റ് ജനറല്‍ മാനേജരുമായ ബെന്നി പോളിന് ഹൈകോടതി നേരത്തേ തന്നെ ജാമ്യം അനുവദിച്ചിരുന്നു.