തോൽവിയിലും തലയുയർത്തി ഹിറ്റ്മാൻ

0
565

ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ട്വന്റി 20 പരാജയത്തിൽ അവസാനിച്ചു എങ്കിലും ഒരുപിടി റെക്കോർഡുകൾ റെക്കോഡ് ബുക്കിൽ സ്വന്തം പേരിൽ എഴുതി ചേർത്തു ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ.

ഇന്ത്യക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര ട്വന്റി 20 മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോഡ് ആണ് അതിൽ ആദ്യം. 98 മത്സരങ്ങൾ കളിച്ച മുൻ നായകൻ എം.എസ് ധോണിയെയാണ് രോഹിത് ഈ നേട്ടത്തിൽ മറികടന്നത്.
ഏറ്റവും കൂടുതൽ രാജ്യാന്തര ട്വന്റി 20 മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനും ഇന്നലത്തെ മത്സരത്തോടെ രോഹിത്തിനായി. 111 മത്സരങ്ങൾ കളിച്ച പാകിസ്താന്റെ ഷോയിബ് മാലിക്കാണ് ഈ പട്ടികയിൽ ഒന്നാമത്. ഷാഹിദ് അഫ്രിദിയും 99 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ബംഗ്ലാദേശിനെതിരെ എട്ട് റൺസ് നേടിയതോടെ ട്വന്റി 20-യിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 99 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ചുറികളും, 17 ഹാഫ് സെഞ്ചുറികളും അടക്കം 2,452 റൺസാണ് രോഹിത് ശർമ ഇതുവരെ നേടിയിട്ടുള്ളത്. 72 മത്സരങ്ങളിൽ നിന്ന് 2450 റൺസ് നേടിയ വിരാട് കോലിയെയാണ് രോഹിത് പിന്നിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here