പത്ത് വർഷമായി കേടാകാതെ മക്ഡൊണാൾഡ്സ് ബർഗർ

0
743

ഐസ്ലാന്റിൽ പത്ത് വർഷമായി കേടുകൂടാതെയിരിക്കുന്ന മക്ഡൊണാൾഡ്സ് ബർഗറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ വിഷയം. മ്യൂസിയത്തിൽ പരിക്കില്ലാതെ പത്ത് വർഷം പിന്നിടുന്ന ബർഗറിന്റെ ആയുസ്സാണ് ചർച്ചയാകുന്നത്.

ബർഗർ കാലങ്ങളോളം കേടുകൂടാതെയിരിക്കുമെന്ന കേട്ടറിവിനെ തുടർന്ന്, അതൊന്ന് പരീക്ഷിച്ച് നോക്കണമെന്നുള്ള ഐസ്ലൻഡിലെ ജോർതർ സ്മാറസൺ എന്ന വ്യക്തിയാണ് 2009 ൽ ചീസ് ബർഗർ വാങ്ങിയത്. ഐസ്ലാൻഡിലെ അവസാനത്തെ മക്ഡൊണാൾഡ്സ് ഔട്ട് ലെറ്റും അടച്ചു പൂട്ടുന്നതിന് മുൻപാണ് ജോർതർ ബർഗറും, ഫ്രഞ്ച് ഫ്രൈസും വാങ്ങിയത്. ഇതാണ് പത്ത് വർഷമായി ഐസ്ലാൻഡിലെ സ്നോട്രഹൗസിലെ ചില്ലുകൂട്ടിൽ കേട് കൂടാതെ ഇരിക്കുന്നത്.

The burger and fries are currently kept in Snotra House, a hostel in southern Iceland.

ബർഗർ ആദ്യം ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഗാരേജിൽ സൂക്ഷിച്ച ശേഷം, മൂന്ന് വർഷം കഴിഞ്ഞപ്പോൾ ബർഗറിന് മാറ്റമുണ്ടാകുന്നുവെന്ന സംശയത്തിലാണ് ജോർതർ ഐസ്ലാൻഡിലെ നാഷണൽ മ്യൂസിയത്തിന് ബർഗറും ഫ്രഞ്ച് ഫ്രൈസും കൈമാറിയത്. എന്നാൽ ഭക്ഷണവസ്തു അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ മ്യൂസിയം അധികൃതർ തിരികെ ജോർതുറിനെ ഏൽപിച്ചു. പിന്നീടാണ് അത് സ്നോട്ര ഹൗസിലെത്തിയത്.

ബർഗറിന്റേയും ഫ്രഞ്ച് ഫ്രൈസിന്റേയും കാര്യത്തിൽ ഐസ്ലൻഡിലെ കാലാവസ്ഥ സഹായകമായി എന്ന് വേണം കരുതാൻ. തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം നിർവീര്യമാക്കപ്പെടും.

ഇത് കാണുന്നതിന് മാത്രമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സന്ദർശകരെത്താറുണ്ടെന്ന് സ്നോട്ര ഹൗസ് അധികൃതർ പറയുന്നു. വെബ്സൈറ്റിൽ മക്ഡൊണാർഡ്സിന്റെ ഫോട്ടോ തേടിയെത്തുന്നവരുടെ എണ്ണം നാല് ലക്ഷത്തോളമാണെന്നും ഇവർ അവകാശപ്പെടുന്നു!

Courtesy: BBC news.

LEAVE A REPLY

Please enter your comment!
Please enter your name here