പണം വാരി ജോക്കർ!

0
83

തിയ്യേറ്ററുകളിലെത്തി ഒരു മാസം പിന്നിട്ടിട്ടും ടോഡ് ഫിലിപ്സിന്റെ ‘ജോക്കറോ’ടുള്ള പ്രേക്ഷകരുടെ താല്പര്യം കുറയുന്നേയില്ല! ഒക്ടോബർ രണ്ടിന് റിലീസായ ‘ജോക്കർ’ ഇതിനോടകം 90 കോടി ഡോളർ അതായത് ഏകദേശം 6347 കോടി രൂപയാണ് നേടിയത്.

50 കോടി ഡോളർ ലാഭം നേടുമെന്ന കണക്കുകൂട്ടലിൽ 6 കോടി ഡോളർ മുടക്കി നിർമിച്ച സിനിമ തീയ്യേറ്റർ വിടുമ്പോഴേക്കും
95 കോടി ഡോളർ നേടുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതുവരെ ഇറങ്ങിയ R-റേറ്റഡ് സൂപ്പർഹീറോ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു ജോക്കർ.

LEAVE A REPLY

Please enter your comment!
Please enter your name here