ട്വന്റി20 ക്രിക്കറ്റിനെ അടിമുടി മാറ്റി മറിക്കാൻ പോകുന്ന പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ ഒരുങ്ങി ബിസിസിഐ. ഐപിഎല്ലിന്റെ അടുത്ത പതിപ്പ് മുതൽ പവർ പ്ലെയർ എന്ന പുത്തൻ ആശയമാണ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
എന്താണ് പവർ പ്ലെയർ?
വിക്കറ്റ് വീഴുമ്പോൾ, കുറച്ച് ഓവറുകളിൽ നിന്ന് അധികം റൺസ് ആവശ്യമായി വരുമ്പോൾ, ഒരോവറിൽ കുറച്ച് റൺസ് മാത്രം നൽകേണ്ടി വരുമ്പോൾ സന്ദർഭത്തിന് ഉതകുന്ന കളിക്കാരനെ പരീക്ഷിക്കാനുള്ള അവസരമാണ് പവർ പ്ലെയർ.
ടീമംഗങ്ങളുടെ എണ്ണത്തിലും മാറ്റം
നിലവിൽ പതിനൊന്ന് അംഗങ്ങളെ പ്രഖ്യാപിക്കുമ്പോൾ സബ്സ്റ്റിറ്റ്യൂട്ട് കളിക്കാർ അടക്കം പതിനഞ്ച് പേര് അടങ്ങിയ സ്ക്വാഡിനെ ആയിരിക്കും ഓരോ ടീമും പ്രഖ്യാപിക്കുക. ഇതിൽ നിന്ന് ആവശ്യാനുസരണം ആളുകൾക്ക് അവസരം നൽകാം. ഇതോടെ കൂടുതൽ പേർക്ക് അവസരവും ലഭിക്കും, കൂടാതെ കളിക്കിടക്ക് ഒരു താരത്തിന് പരിക്ക് പറ്റുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുകയുമില്ല.
എന്നു മുതൽ?
ഐപിഎല്ലിൽ പദ്ധതി അവതരിപ്പിക്കുന്നതിന് മുൻപായി, മുഷ്താഖ് അലി ക്രിക്കറ്റിൽ ഇതു പരീക്ഷിക്കും തുടർന്നായിരിക്കും ഐപിഎല്ലിൽ ഇത് പ്രാവർത്തികമാകുക.