ഹാമിൽട്ടൻ ഷൂമാക്കാർക്ക് അരികെ!

0
737

യുണൈറ്റഡ് ഗ്രാൻഡ്പ്രീയിൽ രണ്ടാം സ്ഥാനം നേടിയതോടെ ലൂയിസ് ഹാമിൽട്ടൺ തന്റെ ആറാമത്തെ ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. കിരീടം നേടാൻ വെറും നാല് പോയിന്റുകൾ മാത്രം മതിയായിരുന്ന ഹാമിൽട്ടൺ രണ്ടാം സ്ഥാനം നേടി പോഡിയം ഫിനിഷിലൂടെ തന്റെ കിരീടനേട്ടം ഉജ്ജ്വലമാക്കി.  ഇതിന് മുൻപ് അഞ്ച് തവണ ഈ നേട്ടം കൊയ്ത ബ്രിട്ടൻ താരം, ഇതിഹാസതാരം മൈക്കിൾ ഷൂമാക്കറിന്റെ കിരീടനേട്ടത്തോട് ഒരുപടി കൂടെ അടുത്തു. 7 തവണയാണ് ഷൂമാക്കർ കിരീടം നേടിയിട്ടുളളത്. 2008, 2014, 2015, 2017, 2018 വർഷങ്ങളിലാണ് ഹാമിൽട്ടൺ മുൻപ് എഫ് 1 കിരീടം നേടിയിട്ടുള്ളത്.ജുവാൻ മാനുവൽ ഫാൻ‌ജിയോയുടെ അഞ്ച് ചാമ്പ്യൻഷിപ്പ് കിരീടങ്ങളെന്ന റെക്കോർഡ് ഈ വർഷത്തെ നേട്ടത്തോടെ ഹാമിൽട്ടൺ മറികടന്നു.
ഡ്രൈവർമാർക്കും, കൺസ്ട്രക്റ്റർമാർക്കും ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ തുടർച്ചയായി ആറ് തവണ നേടുന്ന ആദ്യത്തെ ഫോർമുല 1 ടീമായി മെഴ്‌സിഡസ് മാറിയെന്നതും എടുത്ത് പറയേണ്ട നേട്ടമാണ്. ഷുമാക്കറുടെ 91 വിജയങ്ങളെന്ന റെക്കോർഡും ഒരുപക്ഷേ 83 വിജയങ്ങൾ സ്വന്തം പേരിലുള്ള ഹാമിൽട്ടൺ മറികടന്നേക്കാം.ഹാമിൽട്ടനെ മെഴ്‌സിഡസ് ടീമിൽ ഉൾപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച,
മെഴ്‌സിഡസിന്റെ മുൻ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ അന്തരിച്ച നിക്കി ലോഡയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനും ഹാമിൽട്ടൺ മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here