മാവോയിസ്റ്റ് ബന്ധം, വിദ്യാർത്ഥികളുടെ അപേക്ഷയിൽ വിധി നാളെ

0
534

കോഴിക്കോട് നിന്നും മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലൻ ശുഹൈബ്, താഹ ഫസൽ എന്നീ രണ്ട് വിദ്യാർത്ഥികൾ നൽകിയ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ലഘുലേഖകളും, പുസ്തകങ്ങളും സൂക്ഷിച്ചത് വായിക്കാൻ വേണ്ടി മാത്രമാണെന്നും, അതിനാൽ തന്നെ യുഎപിഎ ചുമത്താനാവില്ലെന്നും പ്രതിഭാഗം കോടതിൽ വാദിച്ചു.എന്നാൽ പതിനഞ്ച് വയസ്സു മുതൽ തന്നെ അലൻ നിരീക്ഷണത്തിൽ ആണെന്നും, തീവ്രസ്വഭാവമുള്ള സംഘടനകളുമായി യോജിച്ച് പ്രവർത്തിച്ചതിനുള്ള തെളിവുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. ഇതിന്റെ രേഖകൾ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. വിദ്യാര്‍ഥികൾക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here