നാല് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ, തിരുവണ്ണൂർ മാനാരിയിലെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച് കടന്ന അമ്മ പിടിയിലായി. കോഴിക്കോട് വിമാനത്താവളത്തിലെ, തൃശ്ശൂർ സ്വദേശിനിയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കുഞ്ഞിനെ പുതപ്പിച്ച കവറിന്റെ ഒപ്പം അള്ളാഹു തന്ന കുഞ്ഞിനെ അള്ളാഹുവിന് തന്നെ തിരിച്ച് നൽകുന്നെന്നും, വാക്സിനുകൾ എടുക്കണമെന്നുള്ള കുറിപ്പും യുവതി എഴുതി വച്ചിരുന്നു. വനിതാ പോലീസും, ശിശുസംരക്ഷണ വകുപ്പും കുഞ്ഞിനെ ഏറ്റെടുത്ത് കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്കു മാറ്റിയിരുന്നു ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച ശേഷം കോഴിക്കോട് എത്തിയാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. യുവതി കോഴിക്കോട് വിമാനത്താവളത്തിനടുത്തുള്ള കെഎഫ്സിയിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ യുവാവാണ് കുഞ്ഞിന്റെ അച്ഛൻ. ഇരുവരും പ്രണയത്തിൽ ആയിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം യുവാവ് ഗൾഫിലേമുങ്ങിയതായി പോലീസ് പറയുന്നു.