സ്‌കൂൾ പരിസരങ്ങളിൽ ജങ്ക്ഫുഡ്‌സ് വേണ്ട!

0
613

സ്കൂൾ കാന്റീനുകൾ അടക്കം സ്‌കൂൾ പരിസരങ്ങളിൽ നിന്ന് ജങ്ക്ഫുഡ്‌സ് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറേർഡ്സ് അതോറിറ്റിയുടെ ഉത്തരവ്. ഈ ഡിസംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. സ്കൂൾ കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് റെഗുലേഷൻസ്-2019 പ്രകാരമാണ് ഈ ഉത്തരവ്.ക്യാമ്പസിന്റെ 50 മീറ്റർ പരിധിയിൽ ജങ്ക് ഫുഡ് പാടില്ല, കായികമേളകൾക്ക് അടക്കം ഇത് ബാധകമാണ്. വിൽപന മാത്രമല്ല പരസ്യങ്ങളും, സാമ്പിളുകളും പാടില്ല.പോഷകങ്ങൾ തീരെ കുറവും എന്നാൽ കലോറി വളരെ കൂടിയതുമായ  ഭക്ഷണപദാർഥങ്ങളാണ് ജങ്ക്ഫുഡ്‌സ് എന്ന ലേബലിൽ വരുന്നത്. ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിപ്സ്, മധുരമുള്ള കാർബണേറ്റഡ് അല്ലെങ്കിൽ നോൺ കാർബണേറ്റഡ് ശീതളപാനീയങ്ങൾ, നൂഡിൽസ്, പിസ, ബർഗർ, സമൂസ എന്നിങ്ങനെ നിരവധി ഭക്ഷങ്ങൾ ഈ ഇതിൽ പെടും. ഇവയുടെ ഉപഭോഗം അമിതമായ വണ്ണം, ഹോർമോണുകളുടെ വ്യതിയാനം, ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുണ്ട് എന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാരിൻറെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here