മിസോറാമിന്റെ പുതിയ ഗവർണ്ണറായി ബിജെപി മുൻ അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ ഗുവാഹട്ടി ചീഫ് ജസ്റ്റിസാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ദൈവനാമത്തിലാണ് പിള്ള സത്യപ്രതിജ്ഞ ചൊല്ലിയത്. മിസോറം മുഖ്യമന്ത്രിയെ കൂടാതെ എംടി രമേശ്, കേരളത്തിൽ നിന്നുള്ള സഭാ ബിഷപ്പുമാർ, കൊച്ചി ബാർ കൗണ്‍സിൽ അംഗങ്ങൾ, ബിജെപി ദേശീയ സെക്രട്ടറി സത്യകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.വൈക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം കേരളത്തിൽ നിന്ന് മിസോറാം ഗവർണ്ണർ ആകുന്ന മൂന്നാമത്തെ വ്യക്തിയാണ് ശ്രീധരൻപിള്ള. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തി അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കളെ ശ്രീധരൻ പിള്ള കണ്ടിരുന്നു.