തൃശ്ശൂർ ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ ഒരു ദിവസം കൊണ്ട് ആറ് പെൺകുട്ടികളെ കാണാതായി. സ്കൂൾ, കോളേജ് വിദ്യാർത്ഥിനികളാണ് കാണാതായവരിൽ എല്ലാവരും. ഈ ലിസ്റ്റിലെ ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നുമാണ് ലഭ്യമായ വിവരം.
തൃശ്ശൂർ ടൗൺ, റൂറൽ പോലീസ് പരിധികളിൽപ്പെട്ട അയ്യന്തോൾ, വടക്കഞ്ചേരി, ചാലക്കുടി, മാള, പാവറട്ടി, പുതുക്കാട് എന്നീ സ്ഥലങ്ങളിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എന്നാൽ കാണാതായ പെൺകുട്ടികളെ പറ്റിയുള്ള വിവരങ്ങളോ, അവർ പഠിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ഒരു വിവരവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ആറ് പെണ്‍കുട്ടികളുടെ തിരോധാനവുമായി പരസ്പര ബന്ധം ഇല്ലെന്നും, ആറും വ്യത്യസ്ത സാഹചര്യങ്ങളിലാണ് സംഭഭിച്ചിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. കാണാതായവരിൽ ചിലർ കമിതാക്കൾക്കൊപ്പം പോയെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.