അമ്പലപ്പുഴ പാൽപായസം കഷായമാക്കിയേക്കില്ല!

0
652

പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഗോപാല കഷായം എന്നാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്നും ഗോപാലകഷായം എന്ന പേര് നൽകില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പാല്‍പ്പായസത്തിന്റെ പേറ്റന്റിന് അപേക്ഷ നൽകിയ കൂട്ടത്തില്‍ ഗോപാലകഷായം എന്ന പേര് കൂടി നൽകാനാണ് ദേവസ്വം ആലോചിച്ചത്.

അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്ന് പദ്മകുമാര്‍ അറിയിച്ചു. അമ്പലപ്പുഴ പാൽപ്പായസമെന്ന പേരിനൊപ്പം ഗോപാലകഷായം എന്ന പേര് കൂടെ ചേർക്കാനാണ് ദേവസ്വം ആലോചിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here