ഇന്ത്യയിൽ നടക്കാൻ പോകുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്‍ ഇന്ത്യന്‍ നായകന് ധോണി ഉണ്ടാകും പക്ഷേ കളിക്കാരനായല്ല, കോമന്റേറ്ററുടെ റോളിലാകും എന്ന് മാത്രം. മത്സരത്തിന്റെ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്മാരെ ഗസ്റ്റ് കോമന്റേറ്റര്മാരായി എത്തിക്കുന്നത്.
ഈ മാസം 22ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. ആദ്യ രണ്ടു ദിവസങ്ങളിൽ ഇന്ത്യയുടെ മുന്‍ നായകന്മാരെയെല്ലാം കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെക്കുറിച്ച് മുൻകാല താരങ്ങൾ കമന്ററി ബോക്സിലിരുന്ന് വിവരിക്കും.
അതുപോലെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്മാരും ദേശീയഗാനത്തിനായി ഗ്രൗണ്ടിലിറങ്ങും. ലോകകപ്പിലെ പുറത്താകലിന് ശേഷം ഇന്ത്യൻ ജേഴ്സിയിൽ പ്രത്യക്ഷപ്പെടാത്ത ധോണി ഇതാദ്യമായാണ് കമന്ററി ബോക്സില്‍ കളി പറയാനെത്തുന്നത്.