ദളിത് ലീഗ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നല്‍കിയ മരുന്നുകൾ മുഴുവനും കാലാവധി കഴിഞ്ഞതാണെന്ന് പരാതി. തിരുവനന്തപുരത്തുള്ള പാലോട് മലമാരി ലക്ഷം വീട് കോളനിയില്‍ പ്രീമിയര്‍ ഹോസ്പ്പിറ്റലും, ദളിത് ലീഗും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിനെതിരെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. ക്യാമ്പില്‍ നിന്ന് നൽകിയ മരുന്നുകള്‍ കഴിച്ച നിരവധി ആളുകൾ ഇപ്പോൾ ചികിത്സയിലാണ്.
ഈ നവംബർ മൂന്നിന് ആയിരുന്നു ക്യാമ്പ്, എന്നാൽ പത്താം മാസത്തിൽ തന്നെ കാലാവധി തീർന്ന മരുന്നുകളാണ് വിതരണം ചെയ്തത്.
നിരവധി പേര്‍ക്കാണ് മരുന്നുകള്‍ സൗജന്യമായി നര്‍കിയത്. മരുന്നുകള്‍ കഴിച്ച ഭൂരിഭാഗം ആളുകളും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.
മരുന്നുകളുടെ കാലാവധി മറയ്ക്കാൻ വേണ്ടി സ്ട്രിപ്പിൽ നിന്ന് ഗുളികകൾ ഇളക്കി മാറ്റിയാണ് നൽകിയത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയിട്ടില്ലെന്നാണ് ആശുപത്രി അതികൃതരുടെ ഭാഷ്യം. പഞ്ചായത്ത് അതികൃതര്‍ക്കും, പോലീസിനും നാട്ടുകാർ പരാതി നല്‍കിയിട്ടുണ്ട്.