തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവൻ എന്ന ആന ഇടഞ്ഞോടിയത് കോട്ടയം ചെങ്ങളത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാൻ വിക്രം മരിച്ചു.
ആനയുടെ മുകളിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച വിക്രമിനെ ആന വൈദ്യുത പോസ്റ്റിൽ ചേർത്ത് ഞെരിച്ചു. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചെങ്ങളത്ത് കാവിലക്ക് ആറാട്ടിനായി കൊണ്ടു വന്നതായിരുന്നു ആനയെ.
വരുന്ന വഴി ഇല്ലിക്കൽ ആമ്പക്കുഴി ഭാഗത്തുവച്ച് ആന ഇടഞ്ഞോടി, പരാക്രമത്തിൽ സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസും ആന കുത്തി.