കളഞ്ഞുകിട്ടിയ പണം തിരികെ നൽകി, സമ്മാനം നിരസിച്ച് ജഗ്‌ദാലെ.

0
493

വഴിയിൽ നിന്നും കിട്ടിയ 40000 രൂപ ഉടമയ്ക്ക് തിരിച്ചു നൽകി ഹൃദയം കവർന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ സതാരാ സ്വദേശിയായ ധനജി ജഗ്ദാലെ എന്ന് അമ്പത്തിനാലുകാരൻ.

ദഹിവാഡിയിൽ പോയി തിരച്ചുവരുമ്പോഴാണ് ബസ് സ്റ്റോപ്പിലെ തറയിൽ കിടക്കുന്ന പണം ജഗ്ദാലെയുടെ ശ്രദ്ധയിൽപ്പെട്ടത്. എണ്ണിതിട്ടപ്പെടുത്തിയപ്പോൾ ആയിരവും, പതിനായിരവുമല്ല 40000 രൂപ! ചുറ്റിലും അതിന്റെ ഉടമസ്ഥനെ അന്വേഷിച്ചെങ്കിലും കണ്ടില്ല.

കുറച്ചകലെ ഒരാൾ എന്തോ തിരയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സമീപത്ത് ചെന്ന് കാര്യം തിരക്കി. അപ്പോഴാണ്‌ അയാളുടെ ഭാര്യയുടെ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള പണമാണ് ബസ്റ്റോപ്പിൽ നിന്ന് കിട്ടിയതെന്ന് അറിയുന്നത്. വിശദാംശങ്ങൾ തേടിയ ശേഷം ജഗ്ദാലേ അത് ഉടമസ്ഥന് കൈമാറുകയും ചെയ്തു. ഉടമ സമ്മാനമായി നൽകിയ 1000 രൂപയിൽ നിന്ന് ബസ്സ് കൂലിയ്ക്കുള്ള 7 രൂപ മാത്രമാണ് ഇദ്ദേഹം വാങ്ങിയത്.

ജഗ്ദാലെയുടെ പ്രവൃത്തി വാർത്തകളിൽ നിറഞ്ഞതോടെ എംപിയും, എംഎൽഎയും ഉൾപ്പടെയുള്ളവർ അഭിനന്ദനങ്ങളുമായി എത്തി. എത്ര കഷ്ടപ്പാടുള്ള അവസ്ഥയിലാണെങ്കിലും നന്മ മറന്നു പ്രവർത്തിക്കരുത് എന്ന് സന്ദേശമാണ് ജഗ്ദാലെ നൽകുന്നതെന്ന് സതാര എംഎൽഎ ശിവേന്ദ്രരാജ് ബോസ്‌ലെ പറഞ്ഞു.

ജഗ്ദാലെയ്ക്ക് 5 ലക്ഷം രൂപ നല്‍കാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഭാർഗെ എന്ന വ്യക്തി രംഗത്തെത്തിയെങ്കിലും, മറ്റുള്ളവരുടെ പണം ഒരിക്കലും സംതൃപ്തി നൽകില്ലെന്നും ആത്മാർഥതയോടു കൂടി ജീവിക്കനാണ് ആഗ്രഹിക്കുന്നതെന്നും ജഗ്ദാലെ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here