സിപിഐ (മാവോയിസ്റ്റ്) ആഗോള ഭീകരസംഘടനകളുടെ ലിസ്റ്റിൽ

0
614

മാവാവോദി സംഘടനയായ സിപിഐ (മാവോയിസ്റ്റ്)ലോകത്തെ ഏറ്റവും അപകടകാരിയായ ആറാമത്തെ ഭീകരസംഘടനയായി, അമേരിക്ക ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത്.

കഴിഞ്ഞവർഷം മാത്രം 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തി എന്നാണ് അമേരിക്കയുടെ പക്കലുള്ള കണക്ക്. എന്നാൽ ഇന്ത്യയുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 833 സംഭവങ്ങളിലായി 240 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.

താലിബാൻ, ഐ.എസ്, അൽ-ശബാബ് (ആഫ്രിക്ക), ബൊക്കോ ഹറാം (ആഫ്രിക്ക), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസ് തുടങ്ങിയവയാണ് ലോകത്തെ ഭീകരസംഘടനകളുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ. ഇവയ്ക്ക് പിന്നിലാണ് സിപിഐ മാവോയിസ്റ്റിന്റെ സ്ഥാനം.

ഭീകരവാദം നേരിട്ട് ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം നാലാം സ്ഥാനത്താണ്, ഇതിൽ തന്നെ 57% ഭീകരാക്രമണങ്ങളും ജമ്മു & കാശ്മീരിലാണ് റിപ്പോർട്ട് ചെയ്തതെന്നും യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here