വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതിനും, ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിനും കേസ്. കുട്ടിയുടെ വീടിന് സമീപം കട നടത്തിയിരുന്ന ലിപിൻ എന്നയാളാണ് പീഡിപ്പിച്ചത്. ഇയാൾ കൊച്ചി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ എത്തി കീഴടങ്ങി.
കഴിഞ്ഞ ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു പീഡനം നടന്നത്. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ലിപിന്റെ സുഹൃത്തുക്കളായ ബിബിൻ ഫെർണാഡസ്, ഭാര്യ വർഷ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബിബിനും, വർഷയും ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയതായും,രണ്ടാം തവണ പീഡിപ്പിച്ചത് ഇങ്ങനെയാണെന്നും കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നാണ് പ്രതികളുടെ മൊഴി നൽകി. ഇതു വീണ്ടെടുക്കുന്നതിനായി ഇവരുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.