ആപ്പിളിന്റെ പ്ലേ സ്റ്റോറിലായാലും, ഗൂഗിൾ ആപ്പ് സ്റ്റോറിൽ ആയാലും തേർഡ് പാർട്ടി ക്യാമറ ആപ്ലിക്കേഷനുകൾക്ക് ഒരു കുറവുമില്ല. നിരവധി വ്യത്യസ്തമായ ഫീച്ചറുകളാണ് ഓരോ ആപ്പും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ആ ശ്രേണിയിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയുമായി ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് അഡോബ്.
റിപ്പോർട്ടുകൾ പ്രകാരം ഫോട്ടോ എടുക്കുമ്പോൾ ഏതൊക്കെ ഫിൽട്ടറുകൾ ഉപയോഗിക്കണമെന്നുള്ളത് ആപ്പ് നമ്മളോട് പറയും. കമ്പനിയുടെ കൃത്രിമ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ സെൻസിയെയാണ് ഇതിനായി ക്യാമറ അപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുന്നത്. നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ഒരു പ്രിവ്യൂ ആയി ആപ്ലിക്കേഷൻ ലഭ്യമാണ്.
ഉപയോക്താക്കൾക്ക് ഫോട്ടോകൾ എഡിറ്റ് ചെയ്യുന്ന രീതി ലളിതമാക്കാനും ഫോട്ടോഷോപ്പ്, ലൈറ്റ് റൂം പോലുള്ള സങ്കീർണ്ണമായ ആപ്ലിക്കേഷനുകളിൽ ഇമേജ് എഡിറ്റിംഗ് പഠിക്കേണ്ടതിന്റെ ആവശ്യകതയെ പൂർണ്ണമായും ഇല്ലാതാക്കാക്കുക എന്നതുമാണ് അഡോബ് ഫോട്ടോഷോപ്പ് ക്യാമറ അപ്ലിക്കേഷൻ ലക്ഷ്യമിടുന്നത്.
അഡോബ് ഫോട്ടോഷോപ്പ് ക്യാമറ ആപ്ലിക്കേഷൻ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് പരീക്ഷിച്ച് നോക്കാനും, ആപ്ലിക്കേഷനായി ലെൻസുകൾ സൃഷ്ടിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചുവടെയുള്ള ലിങ്ക് പിന്തുടർന്ന് പരിമിത പ്രിവ്യൂവിനായി സൈൻ അപ്പ് ചെയ്യാൻ കഴിയും. അടുത്ത വർഷം ആദ്യം മുതൽക്ക് അപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്.
ലിങ്ക് : https://www.adobe.com/in/products/photoshop-camera.html