കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരെ 14 വർഷങ്ങളെടുത്ത് പലപ്പോഴായി സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം അന്തര്‍ ദേശീയ മാധ്യമങ്ങളടക്കം വലിയ വാർത്തയായിരുന്നു. കേസില്‍ ജോളി ജോസഫ് എന്ന ഒന്നാം പ്രതിയും, കൂട്ടുപ്രതികളും ഇപ്പോള്‍ വിവിധ കേസുകളിലെ അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് കസ്റ്റഡിയിലും ജയിലിലുമായി കഴിഞ്ഞ് വരികയാണ്.
ഇപ്പോഴിതാ കൂടത്തായി മോഡലില്‍ നടന്ന മറ്റൊരു കൊലപാതക പരമ്പരയുടെ രഹസ്യങ്ങളും ചുരുളഴിയുകയാണ്. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. ഒരു വര്‍ഷത്തിനിടയില്‍ 10 ആളുകളെ കൊലപ്പെടുത്തിയെന്നാണ് ആന്ധ്രയിലെ കേസ്.
ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി എന്ന ശിവ എന്ന സീരിയില്‍ കില്ലറെയാണ് ആന്ധ്രാ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ പത്ത് പേരെ, പണത്തിന് വേണ്ടി പ്രസാദത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.