വൈറലായി പന്ത് വാങ്ങാനുള്ള ചർച്ച

0
272

ഷെയറിട്ട് പന്ത് വാങ്ങാനായി ചെറിയ കുട്ടികള്‍ നടത്തിയ പിരിവും, ഒരു യോഗവുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയകളിൽ തരംഗം. കളിക്കുന്ന പന്ത് പൊട്ടിയതോടെപുതിയ പന്ത് വാങ്ങാനുള്ള പിരിവാണ് യോഗത്തിലെ അജണ്ട. സുശാന്ത് നിലമ്പൂരിന്റെ പ്രൊഫൈലിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരുന്നത്.

Foot Ball വാങ്ങിക്കാൻ വേണ്ടിയുള്ള മീറ്റിംഗ് 😍

ഇനിപ്പറയുന്നതിൽ Sushanth Nilambur പോസ്‌റ്റുചെയ്‌തത് 2019, നവംബർ 6, ബുധനാഴ്‌ച

ഓലമടലിന് മുകളില്‍ ഒരു ഉണങ്ങിയ മരക്കൊമ്പ് വളച്ചുവച്ച് അത് മൈക്കാക്കിയാണ് പ്രസംഗം. സ്‌കൂൾ കുട്ടികള്‍ മുതിര്‍ന്നവര്‍ കാണിക്കുന്ന പക്വതയോടെയാണ് സംസാരിക്കുന്നത്. സ്വാഗതം, നന്ദി മുതലായ യോഗത്തിന്റെ അച്ചടക്ക നടപടികൾ എല്ലാം പാലിച്ചുള്ള ആ രസകരമായ യോഗം നിങ്ങൾ തന്നെ കണ്ടുനോ‌ക്കൂ.

credits : Sushanth Nilambur

LEAVE A REPLY

Please enter your comment!
Please enter your name here