കാമുകനും, ഭാര്യയും ചെയ്തതെന്ന് സംശയം
ഇടുക്കി ജില്ലയിൽ ഒരാഴ്ച മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ സ്വദേശി റിജോഷിന്റെ മൃതദേഹം ആണ് മഷ്‌റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
റിജോഷിന്റെ ഭാര്യയും, റിസോര്‍ട്ടിന്റെ മാനേജരായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതായാണ് സൂചന. മാനേജർ തൃശ്ശൂർ സ്വദേശി വസീം, റിജോഷിന്റെ ഭാര്യ ലിജി എന്നിവർ നാലാം തിയ്യതി മുതൽ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി