ബുൾബുൾ: പ്രധാനന്ത്രിയുടെ ഓഫീസ് യോഗം ചേർന്നു

0
1221

ക്യാര്‍, മഹ എന്നിവയ്ക്ക് ശേഷം എത്തുന്ന ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സജ്ജീകരണങ്ങളെ കുറിച്ച് ഉന്നതതല യോഗവും ചേർന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട, ഏറ്റവും പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായുള്ള ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷാ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും, നാളെയും മറ്മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here