വൈറലായി ഒരു വിസിറ്റിങ് കാർഡ്

0
672

സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി വൈറലാണ് ഒരു വിസിറ്റിംഗ് കാർഡ്‌. ഗീത കലെ എന്ന മാറാഠി സ്ത്രീയുടെ വിസിറ്റിംഗ് കാര്‍ഡ് ആണ് സമൂഹമാധ്യങ്ങളിൽ തരംഗമായത്.ഗീതാ കലെ എന്തൊക്കെ ചെയ്യുമെന്നും, അതിന് അവര്‍ക്ക് മാസം നല്‍കേണ്ട കൂലിയുമാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.പൂനെയിലെ ധനശ്രീ ഷിന്‍ഡെ എന്ന സ്ത്രീയുടെ വീട്ടില്‍ ചെറിയ വീട്ടു സഹായങ്ങള്‍ ചെയ്തുവരികയായിരുന്ന ഗീത. മാസം 4000 രൂപക്ക് മുകളില്‍ ഒരു മാസം ലഭിക്കുന്നില്ലെന്ന വിഷമത്തിൽ ഇരുന്ന ഗീതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയ ധനശ്രീയ്ക്ക് തോന്നിയ ആശയമാണ് ഈ വിസിറ്റിംഗ് കാര്‍ഡ്.

ഒരു ദിവസത്തിനുള്ളിൽ ഗീതയുടെ ജോലിയും, മറ്റ് വിവരങ്ങളും ചേര്‍ത്ത് ധനശ്രീ 100 വിസിറ്റിംഗ് കാര്‍ഡുകള്‍ അടിപ്പിച്ചു. ഇതെല്ലാം സമീപത്തെ ഗ്രാമങ്ങളിൽ വിതരണം ചെയ്തു. വിസിറ്റിംഗ് കാര്‍ഡിന് ലഭിച്ച സ്വീകാര്യത അപ്രതീക്ഷിതമായിരുന്നു. ജോലികൾക്കായുള്ള വിളി കാരണം ഗീതയുടെ ഫോണിന് ഇപ്പോൾ വിശ്രമമില്ല.മഹാരാഷ്ട്രയില്‍ നിന്ന് മാത്രമല്ല, രാജ്യത്തെ എല്ലാ ഭാഗത്തുനിന്നും ഗീതയ്ക്ക് ഇപ്പോള്‍ ജോലി വാഗ്ദാനവുമായി ഫോണ്‍ വിളിയെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here