ഒരു നൂറ്റാണ്ടിലധികം നീണ്ട തർക്കത്തിന് അന്ത്യംകുറിച്ച് സുപ്രീം കോടതി വിധി. ഏക്കഅയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. അയോധ്യക്കേസില്‍ അഞ്ച് ജഡ്ജിമാരും ഏകകണ്ഠമായാണ് വിധി തയ്യാറാക്കിയതെന്ന് ചീഫ് ജസ്റ്റിസ്.
വിധിയുടെ പ്രസക്ത ഭാഗങ്ങൾ
അയോധ്യ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാം. അവകാശം കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന്.
മുസ്ലിം പള്ളി നിർമിക്കാൻ സുന്നി വഖഫ് ബോർഡിന് തർക്കഭൂമിക്ക് പുറത്ത് അഞ്ചേക്കർ ഭൂമി.
നിര്‍മോഹി അഖാഡയുടെ ഹര്‍ജിക്ക് നിയമസാധുതയില്ല, അപ്രസക്തമായി. രാമജന്മഭൂമിക്കല്ല ശ്രീരാമദേവനാണ് നിയമവ്യക്തിത്വം, രാംലല്ലയുടെ വാടം നിലനിൽക്കുന്നതെന്നും കോടതി.
തർക്കഭൂമിയിൽ അവകാശം തെളിയിക്കാൻ സുന്നി വഖഫ് ബോർഡിനായില്ല. രാം ചബൂത്രയിലും സീത രസോയിയിലും ഹിന്ദുക്കൾ ആരാധന നടത്തിയതിന് തെളിവുണ്ട്.
തർക്ക ഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തെളിവുകളും ശ്രീ രാമ ഭഗവാൻ്റെ ജന്മസ്ഥലമെന്ന ഭക്തരുടെ വിശ്വാസവും കോടതി പരിഗണിച്ചു. പക്ഷെ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് അസി റിപ്പോര്‍ട്ടില്‍ പരാമർശമില്ല
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രത്യേക സിറ്റിങ് ചേർന്നാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്. എ. ബോബ്ഡെ, ഡി. വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.
2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്.