മകളുടെ കന്യകാത്വ പരിശോധന, റാപ്പർ വെട്ടിൽ

0
769

മകളുടെ കന്യകാത്വം എല്ലാ വർഷവും പരിശോധിക്കുമെന്ന അമേരിക്കൻ റാപ്പറായ ക്ലിഫോർഡ് ജോസഫ് ഹാരിസ് ജൂനിയറുടെ തുറന്നു പറച്ചിൽ വിവാദമായി.  ‘ലേഡീസ് ലൈക്ക് അസ്’ എന്ന് പോഡ്കാസ്റ്റിന് വേണ്ടിയുള്ള അഭിമുഖത്തിലാണ് ഹാരിസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.എല്ലാവർഷവും കന്യകാത്വ പരിശോധനയ്ക്കായി  ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് മകളെ കൊണ്ടുപോകാറുണ്ടെന്നും, ഇപ്പോൾ 18–ാമത്തെ ജന്മദിനത്തിലും കന്യാചർമത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് എനിക്കു പറയാനാകുമെന്നാണ് ഹാരിസ് പറഞ്ഞത്.ഹാരിസ് തമാശ പറയുകയാണ് എന്നാണ് ആദ്യം കരുതിയതെങ്കിലും ഡോക്ടറുടെ പരിശോധനയെക്കുറിച്ചുള്ള കൂടതൽ വെളിപ്പെടത്തുകളിലേക്ക് ഹാരിസ് കടന്നതോടെ സംഗതി സത്യമാണെന്ന് ഉറപ്പായി.പതിനാറാമത്തെ വയസ്സുമുതലാണ് ഈ പരിശോധന തുടങ്ങിയതെന്നും, ഇപ്പോൾ ജന്മദിന പാർട്ടി കഴിഞ്ഞാല്‍ കതകിൽ ‘ഗൈനോ. നാളെ 9.30’ എന്ന കുറിപ്പ് ഒട്ടിച്ചു വയ്ക്കുമെന്നും, പിറ്റേന്ന് ഒരുമിച്ച് ഡോക്ടറെ കാണാൻ പോകുമെന്നും ഹാരിസ് പറഞ്ഞു.ഇതോടെ ഹാരിസിനെതിരെ രൂക്ഷമായ വിമർശനമാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും വരുന്നത്. വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതാണ് ഇവർ പ്രധാനമായും ഉയർത്തി കാണിക്കുന്നത്. എന്നാൽ മക്കൾ സ്വയം നശിച്ചുപോകാൻ മാതാപിതാക്കൾ ആരും ആഗ്രഹിക്കില്ല എന്നാണ് ഹാരിസിന്റെ വാദം.39 വയസ്സുള്ള ഹാരിസിന് 6 മക്കളാണ്, 18 വയസ്സുള്ള ഈ മകൾ ഡെയ്ജ, കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here