ഡിജിറ്റൽ രേഖകൾ അംഗീകരിക്കണം

0
684

വാഹനപരിശോധന നടത്തുമ്പോൾ വാഹന ഉടമകൾ ഹാജരാക്കുന്ന ഡിജിറ്റൽ രേഖകൾ അംഗീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹൻ എന്നീ ആപ്പുകൾ വഴി സൂക്ഷിച്ചിട്ടുള്ള രേഖകൾ അംഗീകരിക്കാനാണ് ഡിജിപി നിർദേശം നൽകിയത്.ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷൂറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നുവേണ്ട വാഹനവുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുന്ന ആപ്പാണ് ഡിജിലോക്കറും, എം-പരിവാഹനും.പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം ഇത്തരം രേഖകൾ അംഗീകരിക്കണമെന്നും, ഇതിന്റെ പേരിൽ വാഹന ഉടമകൾക്ക് പീഡനമോ, അസൗകര്യമോ ഉണ്ടാകാൻ പാടില്ലെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ പിഴ ഈടാക്കുന്നത് എന്നും നിർദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here