തന്റെ നൂറാം ടി20 മത്സരത്തിൽ രോഹിത്ത് പുറത്തെടുത്ത വെടിക്കെട്ടിനെ പുകഴ്ത്തുകയാണ് ഇന്ത്യയുടെ എക്കാലത്തേയും സ്ഫോടനാത്മക ബാറ്റ്സ്മാൻ ആയിരുന്ന സെവാഗ്. അത്ഭുത നേട്ടങ്ങൾ അനായാസം അനായാസമായി നേടുന്ന വിരാട് കോഹ്ലിക്ക് പോലും അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ രോഹിത് ശർമ്മക്ക് കഴിയുമെന്നാണ് സെവാഗ് പറയുന്നത്.ഒരോവറിൽ മൂന്നാ നാലോ സ്ക്സ് അടിക്കുക, 45 പന്തിൽ 90 റൺസിന് അടുത്ത് സ്കോർ ചെയ്യുക എന്നത് ഒരു കലയാണ് എന്നും കോഹ്ലിയിൽ പോലും ഇത് കണ്ടിട്ടില്ല എന്നും സെവാഗ് പറഞ്ഞു.രാജ്കോട്ടിൽ രോഹിത്ത് നേടിയ 43 പന്തിൽ നിന്ന് 85 റൺസിന്റെ മികവിൽ ബംഗ്ലാദേശുമായുള്ള രണ്ടാം ടി20 മത്സരം ഇന്ത്യ വിജയിച്ചിരുന്നു. മത്സരത്തിൽ രോഹിത്ത് 6 വീതം സിക്സും, ഫോറും നേടിയിരുന്നു.