കാറിന് മുകളിൽ ഒരു ആന ഇരുന്നാലോ?

0
674

തായ്‌ലാന്റിൽ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളില്‍ കയറി ഇരിക്കാന്‍ ശ്രമിക്കുന്ന കാട്ടാനയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായി.
സഞ്ചാരികളില്‍ ഒരാളായ ഫാസാകോര്‍ണ്‍നിള്‍ത്തറാച്ച് ആണ് ഫെയ്‌സ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. തായ്‌ലാന്‍ഡിലെ ഖാവോയായ് നാഷണല്‍ പാര്‍ക്കിൽ നിന്നുള്ളതാണ് വീഡിയോ.എന്നാൽ ആന സഞ്ചാരികളെ അഭിവാദ്യം ചെയ്തതാണെന്നും, ആരേയും ഉപദ്രവിക്കുന്ന കൂട്ടത്തിൽ അല്ലെന്നുമുള്ള വിചിത്ര ന്യായമാണ് പാര്‍ക്കിന്റെ ഡയറക്ടര്‍ കഞ്ചിത് സരിന്‍പവാന്‍ നൽകിയത്.ആന വാഹനത്തിന്റെ മുകളില്‍ ഇരിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആദ്യം കാറിന്റെ സൈഡിൽ ചാരി നില്‍ക്കാന്‍ ശ്രമിക്കുകയും, തുടര്‍ന്ന് കാറിനു മുകളിലേക്ക് ഇരിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കാര്‍ പൂര്‍ണ്ണമായും ആനയുടെ കാലുകള്‍ക്കിടയിൽ കുടുങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.വാഹനത്തിന്റെ പിന്‍ ഭാഗത്തുള്ള ചില്ല് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്, ബോഡിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.ഈ സംഭവത്തോടെ മൃഗങ്ങളുടെ ഫോട്ടോകളും, വീഡിയോകളും പകര്‍ത്താനായി വാഹനം നിര്‍ത്തരുതെന്ന് അധികൃതര്‍ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here