മലയാളി 2019 ലെ മിസ്റ്റർ വേൾഡ്

0
608

2019 ലെ മിസ്റ്റർ വേൾഡ് പട്ടം സ്വന്തമാക്കിയത് ഒരു മലയാളിയാണ്. എറണാകുളം വടുതല സ്വദേശി ചിത്തരേശ് നടേശനാണ്‌ ഈ അത്ഭുത നേട്ടത്തിന് അർഹനായത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ മിസ്റ്റർ വേൾഡ് കിരീടം സ്വന്തമാക്കുന്നത്.ദക്ഷിണ കൊറിയയിലെ ജേജു ദ്വീപിൽ അരങ്ങേറിയ മത്സരത്തിലാണ്, ഇന്ത്യൻ ബോഡി ബിൽഡിങ്ങിന്റെ തലവര തന്നെ മാറ്റിയെഴുതിയേക്കാവുന്ന നേട്ടം ചിത്തരേശ് കൊയ്തത്. 90 കിലോ സീനിയർ വിഭാഗത്തിലാണ് ചിത്തരേശന്റെ നേട്ടം. ഇതിന് മുൻപ് മിസ്റ്റർ ഇന്ത്യയും, മിസ്റ്റർ ഏഷ്യയുമായിരുന്നു ചിത്തരേശ്. സാമ്പത്തിക പ്രശ്നങ്ങൾ അതിജീവിച്ച് കൊണ്ട് നേടിയ വിജയമായത് കൊണ്ട് തന്നെ ഇതിന് മാറ്റേറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here