ജെഎൻയുവിൽ പ്രതിഷേധം പുകയുന്നു…

0
547

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം പുകയുന്നു. ഫീസ് വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളെ ചൊല്ലിയാണ് ഇപ്പോഴത്തെ പ്രതിഷേധം. സമരത്തിനായി ഇറങ്ങിയ വിദ്യാർത്ഥികളെ പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.ഇക്കഴിഞ്ഞ ദിവസം ഫീസ് വർദ്ധന സംബന്ധിച്ച വിവരം ഔദ്യോഗികമായി തന്നെ സർവ്വകലാശാല അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചിരുന്നു. ഹോസ്റ്റൽ ഫീസ് ഉൾപ്പെടെയുള്ളവ വർദ്ധിപ്പിച്ചുള്ള സർക്കുലറാണ് സർവ്വകലാശാല അധികൃതർ പുറത്തുവിട്ടത്. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ സമരപരിപാടികളുമായി ഇറങ്ങിയത്.സർവ്വകലാശാലയിലെ കോൺവെക്കേഷൻ ചടങ്ങുകൾക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കം പങ്കെടുക്കുന്നതിനാൽ കനത്ത സുരക്ഷയാണ് സർവ്വകലാശാലയിൽ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ യാതൊരു പ്രതിഷേധവും അംഗീകരിക്കില്ലെന്ന നിലപാട് സർവ്വകാലാശാല സ്വീകരിച്ചതോടെ വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here