കേരളത്തിലും ഇനി പബ് സംസ്കാരം ?

0
634

മെട്രോ നഗരങ്ങളിൽ ഉള്ളത് പോലെ,  സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ട് എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ടിവി പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരുപാട് നേരം വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലുള്ളവർക്ക് ഉല്ലസിക്കാനുള്ള സൗകര്യം പോലുമില്ലെന്നും, ഇതേ കുറിച്ച് പരാതികൾ ഉയരുന്നുണ്ടെന്നും, അതിനാലാണ് ഇതേ കുറിച്ച് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം മദ്യവിരുദ്ധതയും സർക്കാർ നായമാണെന്നും, അതിനുള്ള ബോധവതകരണ പരിപാടികൾ തകൃതിയായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മദ്യ ഔട്ട്‌ലെറ്റുകളിൽ മികച്ച സൗകര്യം ഒരുക്കണമെന്ന ആവശ്യത്തോട് പൂർണ്ണമായും യോജിപ്പാണെന്നും, മദ്യം വാങ്ങാൻ എത്തുന്ന ആളുകൾ ക്യൂ നിന്നു പ്രയാസപ്പെടുന്നത് ഒഴിവാക്കാൻ സാധനങ്ങൾ നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കുമെന്നും, അതിനായി കടകൾ വേണ്ട പോലെ സജ്ജീകരിക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നേരത്തേ വീര്യം കുറഞ്ഞ മദ്യവും, വൈനും പഴങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിനായി അബ്‌കാരി നിയമങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here