ശ്രീറാം മദ്യപിച്ചതായി റിപ്പോർട്ട് ഇല്ലെന്ന് മന്ത്രി.

0
892

ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധയും, ഉദാസീനതയുമാണ്‌ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടാക്കിയത് എന്നും, മദ്യപിച്ചതായി പോലീസ് റിപ്പോർട്ടിൽ ഇല്ലെന്നും ഗതാഗത മന്ത്രി ശശീന്ദ്രൻ. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.അപകടത്തിന് ശേഷം ശ്രീറാമിന്റെയും, വഫ ഫിറോസിന്റെയും ലൈസൻസ് മോട്ടിർ വാഹന വകുപ്പ് റദ്ദാക്കിയതായി മന്ത്രി സഭയെ അറിയിച്ചു. അപകട സമയത്ത് ശ്രീറാമിന്റെ രക്തപരിശോധന നടത്താഞ്ഞത് മുതൽ പ്രസ്തുത കേസിൽ നിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള നീക്കങ്ങൾ പണ്ടേ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അത് ഊട്ടിയുറപ്പിക്കുന്നതാണ്‌ പോലീസ് റിപ്പോർട്ടെന്ന് വേണം അനുമാനിക്കാൻ.

LEAVE A REPLY

Please enter your comment!
Please enter your name here