ഇന്ത്യൻ സംഗീത ലോകത്തെ അഭിമാനം ലത മങ്കേഷ്കറുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ സൂചന നൽകി. കഴിഞ്ഞ ദിവസം ശ്വാസകോശത്തിലെ അണുബാധയേയും, ന്യൂമോണിയേയും തുടർന്ന് ഗുരുതരാവസ്ഥയിലാണ് ലതാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യാവസ്ഥ മോശമാണ് എങ്കിൽ തന്നെയും നേരിയ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
മുംബൈയിലെ കാൻഡി ആശുപത്രിയിലാണ് ഇന്നലെ പുലര്‍ച്ചെ ലത മങ്കേഷ്കറെ പ്രവേശിപ്പിച്ചത്. രാജ്യം ഭാരതരത്ന നല്കി ആദരിച്ച ഗായികയാണ് ലത മങ്കേഷ്കർ. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്ക് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരവും ഈ വാനമ്പാടി സ്വന്തമാക്കിയിട്ടുണ്ട്.