മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ഭഗത് സിങ് കോഷിയാരി ശുപാർശ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് എട്ടുമണി വരെ എൻസിപിക്ക് സർക്കാർ രൂപീകരിയ്ക്കാൻ ഗവർണ്ണർ സമയം നൽകിയിരുന്നു. ഇത് എങ്ങുമെത്താതെ നിൽക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്തത്.
തിരഞ്ഞെടുപ്പ് ഫലം വന്ന് 20 ദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗവർണ്ണർ കത്തയച്ചു. നിലവിൽ ആർക്കും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്. വൈകീട്ട് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ഗവർണ്ണറുടെ റിപ്പോർട്ട് പരിഗണിക്കും.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയുമായി ശിവസേന തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
Image courtesy :@ANI