പ്രസിദ്ധമായ പട്ടൗഡി പാലസ് പാരമ്പര്യ സ്വത്തായി ലഭിച്ചതല്ലെന്നും, അഭിനയത്തിൽ നിന്നും ലഭിച്ച പണം കൊണ്ട് സ്വന്തമാക്കിയത് ആണെന്നും പ്രശസ്ത ബോളിവുഡ് താരവും, പട്ടൗഡിയിലെ ചെറിയ നവാബുമായ സെയ്ഫ് അലി ഖാൻ. പട്ടൗഡി പാലസിനെ കുറിച്ചുള്ള അധികം ആർക്കും അറിയാത്ത കഥകൾ സെയ്ഫ് ഈയിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി.ഇതിലാണ് ഇടക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട പട്ടൗഡി പാലസിനെ കുറിച്ചുള്ള ഓർമകൾ സെയ്ഫ് പറഞ്ഞതം അച്ഛൻ മന്‍സൂര്‍ അലി ഖാന് മരിച്ചതോടെ കൊട്ടാരം പാട്ടത്തിന് നല്‍കേണ്ടി വന്നുവെന്നും, നീർമാണ ഹോട്ടൽ കമ്പനിയിൽ നിന്ന് സിനിമയിലെ വരുമാനം കൊണ്ട് ഇത് തിരിച്ചു പിടിക്കുകയായിരുന്നു എന്നാണ് സെയ്ഫ് പറഞ്ഞത്. ഏകദേശം 800 കോടി രൂപ മതിപ്പുവിലയുള്ള കൊട്ടാരമാണ് പട്ടൗഡി പാലസ്.