കുഞ്ഞറിയാതെ പാട്ടുംപാടി രക്തമെടുത്ത് ഡോക്ടർ

0
852

കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതും അവർക്ക് കുത്തിവയ്പ്പുകൾ എടുക്കുന്നതും അത്ര എളുപ്പമല്ല. പലപ്പോഴും കുഞ്ഞുങ്ങളേക്കാൾ വേദന അത് കണ്ടുനിൽകുന്ന മാതാപിതാക്കൾക്കും, ബന്ധുക്കൾക്കും ആയിരിക്കും എന്നതാണ് വാസ്തവം. സൂചി കുത്തുന്ന ഡോക്ടറുടെയോ നേഴ്‌സിന്റെയോ കാര്യവും മറിച്ചല്ല. ആകെ ബഹളവും, കരച്ചിലുമാകും കുട്ടികൾ. അപരിചിതത്വവും ഒപ്പം വേദനയും കൂടിയാകുമ്പോൾ സംഗതി ആകെ പ്രശ്നമാകും.എന്നാൽ ചിലരുടെ അടുത്ത് കുട്ടികൾ പെട്ടെന്ന് ഇണങ്ങും, അതുപോലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കുഞ്ഞിന്റെ ശ്രദ്ധ തിരിച്ച് രക്തമെടുക്കുന്ന ഡോക്ടർ കുഞ്ഞിന്റെ കൈകളില്‍ പിടിച്ച് മുഖത്ത് നോക്കി പാട്ടും പാടി ശ്രദ്ധ തിരിച്ചാണ് സൂചി കുത്തുന്നത്. സൂചിയുടെ വേദന അറിയാതെ പാട്ടിൽ ലയിച്ചിരിക്കുകയാണ് കുട്ടി.

 

Singing doctor calms down baby during blood test

This singing doctor was filmed calming down a baby during a blood test.'My daughter is usually distraught at having her bloods done. I have never seen her have a reaction quite like this. Not a single tear! He put a smile on everyone's face' said mum Shannon. ♥️

ഇനിപ്പറയുന്നതിൽ STV News പോസ്‌റ്റുചെയ്‌തത് 2019, നവംബർ 5, ചൊവ്വാഴ്ച

റയാന്‍ കോറ്റസി എന്നാണ് ഈ പാട്ടുകാരന്‍ ഡോക്ടറുടെ പേര്. സാധാരണ രക്തം പരിശോധിക്കുമ്പോള്‍ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട് എന്നും ഇങ്ങനെ കൂളായി ഇരിക്കുന്നത് ആദ്യമാണെന്നും കുഞ്ഞിന്റെ അച്ഛന്റെ സാക്ഷ്യപത്രം.

LEAVE A REPLY

Please enter your comment!
Please enter your name here