അണ്ടർ 17 ലോകകപ്പ് സെമിയിൽ ആതിഥേയരായ ബ്രസീൽ സെമിയിൽ പ്രവേശിച്ചു. ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ബ്രസീൽ സെമിയിൽ പ്രവേശിച്ചത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോൾ നേടിയ ബ്രസീൽ എതിരാളികൾക്ക് തിരിച്ചുവരവിന് ഒരവസരവും നൽകിയില്ല. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ പാട്രിക് നേടിയ ഗോളിലൂടെയാണ് ബ്രസീൽ ലീഡ് നേടിയത്, നാൽപതാം മിനിറ്റിൽ പെഗ്ളോയും ബ്രസീലിനായി വല ചലിപ്പിച്ചു.സെമി ഫൈനലിൽ സ്പെയിനിനെ തകർത്ത് കൊണ്ട് സെമിയിൽ കടന്ന ഫ്രാൻസാണ് ബ്രസീലിൻറെ എതിരാളികൾ. ഒന്നിനെതിരെ ആറു ഗോളുകൾക്ക് സ്പെയിനിനെ തോൽപ്പിച്ച ആത്മാവിശ്വാസവുമായാണ് ഫ്രാൻസ് എത്തുന്നത്.