ഐ.സി.സി പുറത്തിറക്കിയ റാങ്കിംഗ് പട്ടിക പ്രകാരം ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളുടെ സമഗ്ര ആധിപത്യം. ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനവും വിരാട് കോഹ്‌ലിയും (895 പോയിന്റ്) രണ്ടാം സ്ഥാനത്ത് രോഹിത് ശർമ്മയുമാണ് (863 പോയിന്റ്). ആദ്യ പത്തിൽ വേറെ ഇന്ത്യൻ താരങ്ങൾ ആരുംതന്നെ ഇല്ല.
ഏകദിന ബൗളർമാരുടെ റേറ്റിങ്ങിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനത്താണ് (797 പോയിന്റ്) 740 പോയിന്റുമായി തൊട്ടുപിന്നിൽ ന്യൂസിലാന്റിന്റെ ട്രെന്റ് ബൗൾട്ടുണ്ട്.
ഓൾ റൗണ്ടർമാരുടെ വിഭാഗത്തിൽ പത്താം സ്ഥാനത്തുള്ള ഹാർദിക് പാണ്ഡ്യ മാത്രമാണ് ഇന്ത്യൻ സാന്നിധ്യം. ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ബെൻ സ്റ്റോക്സ് ആണ് പോയിന്റ് പട്ടികയിൽ മുന്നിൽ ഉള്ളത്.