ചരിത്ര സിനിമ മാമാങ്കത്തിലെ സസ്പെൻസ് പുറത്തു വിട്ട് മമ്മൂക്ക. സ്ത്രീ വേഷത്തിലുള്ള ഗെറ്റപ്പാണ് ട്വിറ്റർ ഹാന്റിലിലൂടെ മമ്മൂട്ടി പുറത്ത് വിട്ടത്. സിനിമയിൽ സ്ത്രൈണതയുള്ള വേഷത്തിൽ മമ്മൂക്ക എത്തുന്നു എന്ന ഊഹാപോഹങ്ങൾക്കിടയ്ക്കാണ് അതിനെ സ്ഥിരീകരിക്കുന്ന രീതിയിൽ ചിത്രം പുറത്ത് വന്നത്. സിനിമാ പ്രേമികൾ നിമിഷനേരം കൊണ്ട് തന്നെ ഇത് ഏറ്റെടുത്തും കഴിഞ്ഞു.
#Mamangam
ഇനിപ്പറയുന്നതിൽ Mammootty പോസ്റ്റുചെയ്തത് 2019, നവംബർ 12, ചൊവ്വാഴ്ച
കോടികൾ മുതൽമുടക്കുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എം.പദ്മകുമാറാണ്. പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിർമ്മാതാവ്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, കനിഹ, അനു സിതാര, പ്രാചി അങ്ങനെ ഒരുപിടി താരങ്ങൾ ഈ ചരിത്ര സിനിമയുടെ ഭാഗമായിട്ടുണ്ട്.
മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ഡിസംബർ പന്ത്രണ്ടാം തിയ്യതിയാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.