യുവതീ പ്രവേശന വിധിയ്ക്ക് എതിരായ ഹർജികൾ ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.
സുപ്രീംകോടതിയുടെ തീരുമാനം പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണെന്നും, മനസ്സിന് ആശ്വാസം നൽകുന്നതാണെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സകലമാന അയ്യപ്പഭക്തരുടെയും വിജയമാണ് ഈ വിധിയെന്ന് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇന്നാണ് നിലവിലെ വിധി സ്റ്റേ ചെയ്യാതെ തന്നെ അമ്പത്തിയഞ്ചോളം വരുന്ന ഹർജികളിൽ ഉള്ള തീർപ്പ് വിശാല ബഞ്ചിലേക്ക് സുപ്രീംകോടതി വിട്ടത്.