ദേവസ്വം പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ച പശ്ചാത്തലത്തിൽ പുതിയ പ്രസിഡന്റായി അഡ്വക്കേറ്റ് എൻ.വാസു നാളെ ചുമതലയേൽക്കും. നാളെ ഉച്ചയ്ക്ക് ബോർഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.
പ്രസ്തുത ചടങ്ങിൽ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എന്‍.വിജകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം.ഹര്‍ഷന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം നടക്കുന്ന സ്വീകരണപരിപാടികൾക്ക് ശേഷം പുതിയ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ആദ്യ ബോര്‍ഡ് യോഗവും ചേരും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.എന്‍.വാസുവിനെ നിയമിച്ചു കൊണ്ടുള്ള ഗസറ്റ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.