ശബരിമല, ഏഴംഗ ഭരണഘടനാ ബെഞ്ചിന്

0
265
ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് കൈമാറി. പുതിയ ഭരണഘടനാ ബഞ്ച് ചീഫ് ജസ്റ്റിസ് നിശ്ചയ്ക്കും. പ്രായ വ്യത്യാസം ഇല്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷം സെപ്റ്റംബർ 28 ലെ വിധിയ്‌ക്കെതിരെ വിവിധ സംഘടനകളും, വ്യക്തികളും നൽകിയ അമ്പതിലധികം ഹർജികളിന്മേലാണ് വിധി.പത്ത് വയസ്സിനും, അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജ്ഞാപനത്തിന് പുറമേ, കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അതോടെ ആർത്തവകാലത്ത് സ്ത്രീകളെ വിലക്കുന്നതിന് നിയമപിൻബലം ഇല്ലാതായിരുന്നു. പുനഃപരിശോധനാ ഹർജിയിലെ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണ്.പുതിയ വിധിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here