ശബരിമല സുപ്രധാന വിധി കാത്ത് കേരളം

0
474

കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ശബരിമല കേസിലെ പുനഃപരിശോധന ഹർജിയിൽ സുപ്രീം കോടതി നാളെ രാവിലെ പത്തരയോടെ വിധി പ്രസ്താവിക്കും. സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ തന്നെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് നാളെ വിധി പറയുക.

റഫേൽ യുദ്ധവിമാന കേസിലെ പുനഃപരിശോധന ഹർജികളിലും സുപ്രീം കോടതി നാളെ ഉണ്ടാകും. സുപ്രീംകോടതി വിധിക്ക് എതിരെ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എന്നിവർ നൽകിയ പുന:പരിശോധന ഹർജിയിലാണ് വിധി പറയുക. വിരമിക്കാൻ രണ്ടു ദിവസങ്ങൾ മാത്രമുള്ള ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ പരിഗണനയിലുള്ള ഏതാണ്ട് എല്ലാ കേസുകൾക്കും ഇതോടെ തീർപ്പാകും.

ഏത് പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയോട് വിശ്വാസത്തിൽ യുക്തിക്ക് പങ്കില്ല എന്ന കാരണം പറഞ്ഞ് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര വിയോജിച്ചിരുന്നു. എന്നാൽ സ്ത്രീയ്ക്കും പുരുഷനും തുല്യമായ അവകാശമാണെന്നും, സ്ത്രീകളുടെ അന്തസ്സ് ചോദ്യം ചെയ്യുന്ന ഏത് മതാചാരവും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ചരിത്ര വിധി പ്രസ്താവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here